HomeNewsPoliticsമഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പൂക്കാട്ടരിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പദയാത്ര സംഘടിപ്പിക്കുന്നു

മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പൂക്കാട്ടരിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പദയാത്ര സംഘടിപ്പിക്കുന്നു

madhani-pdp-march-valanchery

മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പൂക്കാട്ടരിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പദയാത്ര സംഘടിപ്പിക്കുന്നു

വളാഞ്ചേരി:നീതിക്ക് വേണ്ടി ജനകീയ ഐക്യപ്പെടൽ മലയാള നാട് മഅദനിക്കൊപ്പം എന്ന പ്രമേയത്തിൽ പി.ഡി.പി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് മൂന്ന് മണിക്ക് വളാഞ്ചേരി പൂക്കാട്ടരിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര അഞ്ച് മണിക്ക് വളാഞ്ചേരിയിൽ സമാപിക്കും. ബംഗ്ലൂരിൽ വർഷങ്ങളായി വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് നടത്തുന്ന പദയാത്രയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് പി.ഡി.പി മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി.ഡി.പി മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ഖാദർ കാട്ടിപ്പരുത്തി, സെക്രട്ടറി ഹസൻകുട്ടി പുതുവളളി, വൈസ് പ്രസിഡൻ്റ് മമ്മു കാളിയാല, ട്രഷറർ നിസാർ കാർത്തല, മുൻസിപ്പൽ കൗൺസിലർ വീരാൻകുട്ടി പറശ്ശേരി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!