കുറ്റിപ്പുറം പാണ്ടികശാലയിൽ കാറുകൾ കൂട്ടിമുട്ടി; ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം: ദേശീയപാത 66ന്റെ സർവീസ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കുറ്റിപ്പുറം പെരുമ്പറമ്പ് സ്വദേശിനി റനീഷ ഷബിൻ(25)നെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പാണ്ടികശാലയിൽ ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് അപകടം സംഭവിച്ചത്. വളാഞ്ചേരി ഭാഗത്തേക്കു വരുന്നതിനായുള്ള സർവീസ് റോഡിൽ വച്ചായിരുന്നു അപകടം. ഇവിടെ സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ റോഡിൽ ഡിവൈഡർ നിരത്തി വച്ചതിനെ തുടർന്ന് റോഡിന് വീതി കുറവായിരുന്നു. ഇരു കാറുകളും നേർക്ക് നേരെ വരികയും കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവതിയെ ആദ്യം വളാഞ്ചേരിയിലെയും പിന്നീട് പെരിന്തൽമണ്ണ മാലാപറമ്പിലെ സ്വകാര്യ അശുപത്രിയിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സർവീസ് റോഡിൽ ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
