HomeNewsMeetingകുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർഥി സംഗമം ശനിയാഴ്‌ച

കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർഥി സംഗമം ശനിയാഴ്‌ച

osa-kuttippuram-ghss-press-meet

കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർഥി സംഗമം ശനിയാഴ്‌ച

കുറ്റിപ്പുറം : ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർഥി സംഗമം ശനിയാഴ്‌ച നടക്കുമെന്ന് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഒ.എസ്.എ.) ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30-ന് ഘോഷയാത്ര, പതാക ഉയർത്തൽ, തുടർന്ന് ഒ.എസ്.എ. നിർമിച്ച സ്‌കൂൾ പ്രവേശനകവാടത്തിന്റെ ഉദ്ഘാടനം നടക്കും. പൊതുസമ്മേളനത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പൂർവകാല അധ്യാപകരെ ആദരിക്കൽ, അനുസ്‌മരണം എന്നിവയും നടക്കും.അഡ്വ. മുജീബ് കൊളക്കാട്, കെ. ശ്രീകുമാർ, കെ.പി. അശോകൻ, സി.കെ. ജയകുമാർ, കെ. സൈനുദ്ദീൻ, കെ. ഹമീദ്, കെ.പി. അസീസ്, എ.എ. സുൽഫിക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!