HomeNewsMeetingസംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിമേള: സംഘാടക സമിതി രൂപീകരണം നാളെ കുറ്റിപ്പുറത്ത്

സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിമേള: സംഘാടക സമിതി രൂപീകരണം നാളെ കുറ്റിപ്പുറത്ത്

jthss-kuttippuram

സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിമേള: സംഘാടക സമിതി രൂപീകരണം നാളെ കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ടെക്ക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന 38-ാമത് സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായിക മേള സംഘാടക സമിതി രൂപീകരണം ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് യോഗം. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേളയുടെ ലോഗോപ്രകാശനവും ചടങ്ങില്‍ നടക്കും. ജനുവരിയില്‍ മൂന്നു ദിവസങ്ങളിലായാണ് മേള. 39 ടെക്ക്‌നിക്കല്‍ സ്‌കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിൽ നിന്നുമായി ആയിരത്തിലേറെ കായിക താരങ്ങളാണ് മേളയിൽ മാറ്റുരക്കുക. 12 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനമേള കുറ്റിപ്പുറത്ത് വിരുന്നെത്തുന്നത്. 2010ലാണ് നേരത്തെ ഇവിടെ മേള നടന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!