HomeNewsMeeting‘ആശയാവിഷ്കാരസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം’:കാടാമ്പുഴയിൽ ഓപ്പൺഫോറം നടത്തി

‘ആശയാവിഷ്കാരസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം’:കാടാമ്പുഴയിൽ ഓപ്പൺഫോറം നടത്തി

‘ആശയാവിഷ്കാരസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം’:കാടാമ്പുഴയിൽ ഓപ്പൺഫോറം നടത്തി

കാടാമ്പുഴ: ‘ആശയാവിഷ്കാരസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം’ എന്ന വിഷയത്തെ അധികരിച്ച് കാടാമ്പുഴയിൽ നടന്ന ഓപ്പൺഫോറം മജീഷ്യൻ ആർ.കെ.മലയത്ത് ഉദ്ഘാടനം ചെയ്തു. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി.മൊയ്തീൻകുട്ടി ആധ്യക്ഷ്യം വഹിച്ചു. യു.കലാനാഥൻ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി വേണു പാലൂർ, കവി എം.എം.സചീന്ദ്രൻ, സമദ് മങ്കട, കെ.വിജയൻ, കെ.പി.ശങ്കരൻ, കെ.പി.സുരേന്ദ്രൻ, ബഷീർ രണ്ടത്താണി, അഷ്റഫലി കാളിയത്ത്, വി.ഉണ്ണിക്കൃഷ്ണൻ, പി.രമേഷ്കുമാർ, പി.വാസുദേവൻ എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരി ചെമ്പരത്തി സംഘത്തിന്റെ നാടൻ പാട്ടരങ്ങും സി.പി.മോഹനനും അനന്തൻ, ലയ എന്നിവരും ചേർന്നു നടത്തിയ പ്രതിഷേധ ചിത്രം വരയുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!