HomeNewsEducationNewsവൈവിധ്യമാർന്ന പദ്ധതികൾക്ക് തുടക്കമിട്ടു വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം

വൈവിധ്യമാർന്ന പദ്ധതികൾക്ക് തുടക്കമിട്ടു വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം

valanchery-vhss-2021-school-opening

വൈവിധ്യമാർന്ന പദ്ധതികൾക്ക് തുടക്കമിട്ടു വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം

വളാഞ്ചേരി: ഓൺ ലൈൻ പ്രവേശനോത്സവത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമിട്ട് വളാഞ്ചേരി ഹയർ സെക്കൻറി സ്കൂൾ. പഠനത്തിലും, പൊതു വിജ്ഞാനത്തിലും മികച്ച കുട്ടികൾക്കുള്ള സ്കോളർഷിപ്പ്, കമ്പ്യൂട്ടർ മേഖലയിൽ പ്രാവിണ്യ കുട്ടികളെ വാർത്തെടുക്കുന്നതിനായി സ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിഎച്ച്എസ് ടെക് ഓൺലെെൻ പഠന പരിശീലന പദ്ധതി, മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൻ്റെ ഭാഗമായി ജനറൽ ഫിറ്റ്നസ്സ് ഓൺലൈൻ ട്രെയിനിങ് ക്യാമ്പ് എന്നീ പദ്ധതികളാണ് ആരംഭിച്ചത്.സ്കൂൾ പ്രവേശനോത്സവം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു. നഗരസ സഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി വിഎച്ച്എസ് ടെക് ഓൺലെെൻ പഠന പരിശീലന പദ്ധതിയുടെ പ്രഖ്യാപനം നടത്തി.
valanchery-vhss-2021-school-opening
വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ ജനറൽ ഫിറ്റ്നസ്സ് ഓൺലൈൻ ട്രെയിനിങ് ക്യാമ്പ്, സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ സ്കോളർഷിപ്പിൻ്റെയും പ്രഖ്യാപനം നടത്തി.വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.എം. ഷമീർ, സിനി ആർട്ടിസ്റ്റ് അനീഷ് ജി. മേനോൻ, , ഒ.എസ്.എ സെക്രട്ടറി ഡോ.എൻ. മുഹമ്മദലി ,ട്രഷറർ വെസ്‌റ്റേൺ പ്രഭാകരൻ, നിവേദിത നാരായണൻ,പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി, വിവിധ സ്കൂളിലെ പ്രധാന അധ്യാപകർ എന്നിവർ സംസാരിച്ചു.പ്രധാനധ്യാപിക ടി.വി ഷീല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!