HomeNewsAccidentsകമ്മൂട്ടിക്കുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കമ്മൂട്ടിക്കുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

kammuttikulam-accident

കമ്മൂട്ടിക്കുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വളാഞ്ചേരി: വളാഞ്ചേരി-പെരിന്തൽമണ്ണ സംസ്ഥാനപാതയിലെ കമ്മുട്ടിക്കുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാവണ്ടിയൂർ അധികാരിപ്പടിയിൽ താമസിക്കുന്ന നേന്ത്രത്തൊടി കുഞ്ഞാവുവിന്റെ മകൻ ഇർഫാൻ (22) ആണ് മരിച്ചത്. ഇർഫാന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന മാവണ്ടിയൂർ ചെരടൻ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഷിദ് (21) സാരമായ പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
kammuttikulam-accident
ഇന്ന് രാവിലെ പത്തേകാലോടെയാണ് അപകടം. ചെറിയ പെരുന്നാൾ നിസ്കാരത്തിന് ശേഷം മരിച്ച സുഹൃത്തിന്റെ ഖബർ സിയാറത്തിനു ശേഷം വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു സുഹൃത്തിനെ കാണാൻ പോകുമ്പോഴാണ് അപകടം. എടയൂർ പഞ്ചായത്തിന്റെയും വളാഞ്ചേരി നഗരസഭയുടെയും അതിർത്തിയായ കമ്മുട്ടിക്കുളത്തെ പൊതു കുളത്തിന് സമീപം വച്ച് ഇവർ സഞ്ചരിച്ച പൾസർ 220 എഫ് ബൈക്ക് എതിരെ വന്ന ആൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി പെരിന്തൽമണ്ണ അൽ ഷിഫ അശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇർഫാന്റെ സ്ഥിതി വഷളാവുകയും അതിനാൽ വഴിമധ്യേയുള്ള എം.ഇ.എസ് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ വച്ച് ഇർഫാൻ മരണമടഞ്ഞു. സുഹൃത്ത് റാഷിദ് പെരിന്തൽമണ്ണ അൽ ഷിഫ അശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Summary: one killed in a accident involving a bike and car at kammuttikulam


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!