HomeNewsAccidentsകുറ്റിപ്പുറം മഞ്ചാടിയിൽ കാർ സ്കൂട്ടറിലിടിച്ച് ഒരു മരണം

കുറ്റിപ്പുറം മഞ്ചാടിയിൽ കാർ സ്കൂട്ടറിലിടിച്ച് ഒരു മരണം

kuttippuram-manchadi-accident

കുറ്റിപ്പുറം മഞ്ചാടിയിൽ കാർ സ്കൂട്ടറിലിടിച്ച് ഒരു മരണം

കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിൽ കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൂടെ യാത്ര ചെയ്ത ഭാര്യക്ക് പരിക്ക്. മലപ്പുറം കുറ്റിപ്പുറം-തിരൂർ റോഡിൽ മഞ്ചാടിയിൽ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാർ ഹോണ്ട ഡിയോ സ്കൂട്ടറിൽ സഞ്ചരിച്ച യാത്രക്കാരെ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നോവ കാര്‍ സ്കുട്ടറിടിപ്പിച്ച് തെറിപ്പിച്ച ശേഷം ചെങ്കല്ല് മതില്‍ ഇടിച്ചു തകര്‍ത്തതിനു ശേഷം 100 മീറ്റോളം നീങ്ങി തലകീഴായി മറിഞ്ഞതിനു ശേഷം മറ്റൊരു മതിലില്‍ ഇടിച്ചാണ് നിന്നത്. ഇന്നോവയിലെ യാത്രികരായ ദമ്പതികള്‍ക്ക്‌ നിസാര പരിക്കുണ്ട്. അബ്ദുള്‍ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. മക്കൾ. ഫാത്തിമ ജുമൈലത്ത്, മുഹമ്മദ് ജിനാന്‍.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!