HomeNewsAccidentsകാർത്തല ചുങ്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരിക്ക്

കാർത്തല ചുങ്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരിക്ക്

കാർത്തല ചുങ്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: കാർത്തലയിൽ ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ മറ്റൊരു വിദ്യാർത്ഥിയെ സാരമായ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തല മർക്കസിലെ വിദ്യാർത്ഥിയായ ആതവനാട് പരിതി സ്വദേശിയായ നസീഫ് അൻവറാ(18)ണ് മരണമഞ്ഞത്. കൂടെയുണ്ടായിരുന്ന ആതവനാട് കരിപ്പോൾ സ്വദേശി കളത്തിൽതൊടി യാസിറി(18)നെ ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി ചുങ്കം ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ട്രക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. നസീഫ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!