HomeNewsAccidentsകുറ്റിപ്പുറം മൂടാലിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം മൂടാലിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

kuttippuram-bike-accident

കുറ്റിപ്പുറം മൂടാലിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം : ദേശീയപാത 66ലെ കുറ്റിപ്പുറംമൂടാലിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്. മൂടാൽ കെഎസ്ഡിസി ക്ക് സമീപം പെട്രോൾ പമ്പിന് മുൻ വശത്താണ് അപകടമുണ്ടായത്, കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബൈക്കും വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരനായ കുറ്റിപ്പും ചെമ്പിക്കൽ സ്വദേശി സിദ്ദിഖിനെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നാഷണൽ ഹൈവേ യിൽ ഭാഗിക ഗതാഗത തടസ്സം അനുഭവപ്പെട്ടു. കുറ്റിപ്പുറം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!