HomeNewsAccidentsപുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ചുങ്കം വളവിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സമീപ റോഡിൽ നിന്നും കയറിയെത്തിയ കാർ വളാഞ്ചേരി ഭാഗത്തു നിന്നും വന്ന ഓട്ടോയുമായി ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കോട്ടയ്ക്കൽ ഭാഗത്തു നിന്നും വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു അപകടത്തിൽ ഓട്ടോ ഡ്രൈവറായ പുതുപ്പറമ്പ് സ്വദേശി കൂട്ടുവാല വീട്ടിൽ മൊയ്ദീനെ(65) പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് സഞ്ചരിച്ച കാരപ്പാസ് എന്ന ബസ്സാണ് അപകടത്തിൽപെട്ടത്. പൊലീസെത്തി നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!