HomeNewsCrimeMurderകുറ്റിപ്പുറം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മ വധം; പ്രതി പിടിയിൽ

കുറ്റിപ്പുറം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മ വധം; പ്രതി പിടിയിൽ

Kothol-murder-accused

കുറ്റിപ്പുറം വെള്ളാറമ്പിലെ കുഞ്ഞിപ്പാത്തുമ്മ വധം; പ്രതി പിടിയിൽ

കുറ്റിപ്പുറം:കുറ്റിപ്പുറം കൈതൃക്കോവില്‍ ലക്ഷ്മിപടി-വെള്ളാറമ്പ് റോഡില്‍ താമസിക്കുന്ന തിരുവാക്കളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (62) നെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. കൊലപ്പെട്ട കുഞ്ഞിപ്പാത്തുമ്മയുടെ അയൽക്കാരനും വെള്ളാറമ്പ് സ്വദേശിയുമായ ചീരാകുളങ്ങര ഷാഫി (26)നെയാണ് തിരൂർ ഡി.വൈ.എസ്.പി കെ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം ഇന്ന് അറസ്റ്റ്‌ ചെയ്തത്. രാവിലെ 8.30 ന് പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലിസ് തെളിവ് നടത്തി. ഇന്നലെ പ്രദേശത്തെ ആറോളം പേരെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലാണ് പ്രതി ഷാഫിയിലേക്ക് പൊലിസ് എത്തി ചേർന്നത്.
Kothol-murder-accused
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിപ്പാത്തുമ്മയെ സ്വന്തം വീടിനകത്ത് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തി 48 മണിക്കൂറിനകം പൊലീസ് പ്രതിയെ പിടികൂടി. പ്രതിയെ ഇന്ന് രാവിലെ തെളിവെടുപ്പിനായി സംഭവ സ്‌ഥലത്തു കൊണ്ടു വന്നു. പ്രതിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി വൻ പോലീസ് സന്നാഹം പ്രദേശത്തുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!