HomeNewsInitiativesReliefകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിൽ ഓണ കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിൽ ഓണ കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു

pakalveedu-onam-kit-2020

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിൽ ഓണ കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു

വളാഞ്ചേരി:കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിലെ അംഗങ്ങൾക്കാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഓണ കിറ്റുകളും ഓണ പുടവുകളും വിതരണം ചെയ്തത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് ആതവനാട് മുഹമ്മദ് കുട്ടിയും, പകൽ വീട് കമ്മിറ്റി ചെയർമാൻ അബൂ യുസുഫ്ഗുരിക്കളും ചേർന്ന് ഓണകിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ ഫസീല ടീച്ചർ ഓണപ്പുടവകൾ നൽകി. വൈസ് പ്രസിഡണ്ട് ഷംല പി.ടി അദ്ധ്യക്ഷത വഹിച്ചു.
pakalveedu-onam-kit-2020
വികസന കാര്യകമിറ്റി ചെയർമാൻ എ.പി സബാഹ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറ്റിംങ്ങ് കമിറ്റി ചെയർപേഴ്സൺ ഖദീജ പാറോളി, ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടന്റ് അമീൻ പി.ജെ, പകൽ വീട് മാനേജർ ആശാ മണി, സുൽഫി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!