HomeNewsEducationActivityലഹരിക്കെതിരേ ബോധവത്കരണം നടത്തി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ

ലഹരിക്കെതിരേ ബോധവത്കരണം നടത്തി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ

ghss-irimbiliyam-awareness

ലഹരിക്കെതിരേ ബോധവത്കരണം നടത്തി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ

ഇരിമ്പിളിയം : ലഹരിക്കെതിരേ ബോധവത്കരണവുമായി വിദ്യാർഥികൾ. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാരാണ് ബോധവത്കരണറാലി നടത്തിയത്. സ്‌കൂൾ പരിസരത്തുള്ള കടകളിലെത്തി വിദ്യാർഥികൾ കടയുടമകൾക്ക്‌ ലഹരിവിരുദ്ധ സന്ദേശമടങ്ങിയ നോട്ടീസുകളും ലഘുലേഖകളും വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ അധ്യക്ഷതവഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. എം.പി. ഷാഹുൽഹമീദ്, എൻ. മുഹമ്മദ്, വി.ടി. അമീർ, എൻ. ഖദീജ, എം. ഉസ്‌മാൻ, ജാസിർ, അഫീൽ, സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു. ഷഹല, അസദ്, ശ്രീശാന്ത്, അഖില തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!