HomeNewsPoliticsരമ്യ ഹരിദാസിന് തൃത്താലയിൽ സ്വീകരണം നൽകി

രമ്യ ഹരിദാസിന് തൃത്താലയിൽ സ്വീകരണം നൽകി

ramya-haridas

രമ്യ ഹരിദാസിന് തൃത്താലയിൽ സ്വീകരണം നൽകി

കൂറ്റനാട്: തൃത്താല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയുക്ത ആലത്തൂർ എം.പി. രമ്യ ഹരിദാസിന് സ്വീകരണം നൽകി. ബുധനാഴ്ച ഉച്ച കഴിഞ്ഞ് കൂറ്റനാട്ടെത്തിയ രമ്യയെ തൃത്താല നിയോജകമണ്ഡത്തിലെ കോൺഗ്രസ്‌ പ്രവർത്തകർ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തോഫീസ് കവാടം മുതൽ കൂറ്റനാട് രാജീവ് ഭവൻ വരെ പ്രവർത്തകർ രമ്യയെ ആനയിച്ചു. സ്വീകരണയോഗം മുൻ ഡി.സി.സി. പ്രസിഡന്റ്‌ സി.വി. ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ പി. ബാലകൃഷ്ണൻ അധ്യക്ഷനായി.
ramya-haridas
ടി.കെ. സുനിൽകുമാർ, പി.എ. വാഹിദ്, സി.എച്ച്. ഷൗക്കത്തലി, പി.വി. മുഹമ്മദ്‌ അലി, കെ. മുഹമ്മദ്‌, പി. മാധവദാസ്, പി.സി. ഗംഗാധരൻ, കെ.വി. പരീക്കുട്ടി, തമ്പി കൊള്ളന്നൂർ തുടങ്ങിയവർ സംസാരിച്ചു.
Summary: newly elected mp of alathur ramya haridas gets a warm welcome at trithala


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!