HomeNewsTransportവെട്ടിച്ചിറയിൽ എൻ.എച്ച്. 66-ലേക്ക് എൻട്രി അനുവദിച്ചെങ്കിലും ബസുകൾ കയറുന്നില്ല

വെട്ടിച്ചിറയിൽ എൻ.എച്ച്. 66-ലേക്ക് എൻട്രി അനുവദിച്ചെങ്കിലും ബസുകൾ കയറുന്നില്ല

vettichira-entry-stop

വെട്ടിച്ചിറയിൽ എൻ.എച്ച്. 66-ലേക്ക് എൻട്രി അനുവദിച്ചെങ്കിലും ബസുകൾ കയറുന്നില്ല

ആതവനാട്: വെട്ടിച്ചിറ, ആതവനാട്, കാടാമ്പുഴ മേഖലകളിലുള്ളവർക്ക് ആശ്വാസമായി വെട്ടിച്ചിറയിൽനിന്ന് എൻ.എച്ച്. 66-ലേക്ക് എൻട്രി അനുവദിച്ചെങ്കിലും യാത്രാദുരിതത്തിന് അറുതിയില്ലെന്ന് നാട്ടുകാർ. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ദീർഘദൂര ബസുകളെല്ലാം പഴയതുപോലെ ടോൾപ്ലാസ കടന്നശേഷം നിർത്തി ആളെ ഇറക്കി നേരേ എൻ.എച്ചിലൂടെ പോകുകയാണെന്നാണ് ആക്ഷേപം. ടോൾപ്ലാസയ്ക്കടുത്തുള്ള സർവീസ് റോഡിലൂടെ വെട്ടിച്ചിറ അങ്ങാടിയിലെത്തി യാത്രക്കാരെ ഇറക്കിയശേഷം പുതിയതായി നിർമിച്ച എൻട്രിവഴി എൻ.എച്ചിലേക്ക് കയറാമെന്നിരിക്കേ അതിന് ബസ് ജീവനക്കാർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഇവർക്ക് സ്റ്റോപ്പില്ലാത്ത ടോൾപ്ലാസയ്ക്കു സമീപം നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതുമെന്നും ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും അധികൃതരുടെ ശ്രദ്ധ പതിയണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

ആതവനാട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലൂടെ വെട്ടിച്ചിറ ഉൾപ്പെടെയുള്ള വലിയൊരു മേഖലയിലെ ജനങ്ങൾക്ക് അനുവദിച്ചുകിട്ടിയ ദേശീയപാത 66-ലേക്കുള്ള എൻട്രി ഗുണത്തിൽപെടാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനെതിരേ അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം. വെട്ടിച്ചിറ ടോൾപ്ലാസയിലെ ശൗചാലയത്തിൽനിന്നുള്ള കക്കൂസ്‌ മാലിന്യം റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് ആതവനാട് ഗ്രാമപ്പഞ്ചായത്ത് അധികൃതർ ഇതിന്‌ പൂട്ടിട്ടിരുന്നു. തുടർന്ന് എൻ.എച്ച്.എ.ഐ.യുമായി നടന്ന ചർച്ചയിൽ ‘വെട്ടിച്ചിറയിൽനിന്ന് എൻട്രിയും ചുങ്കത്തെ സർവീസ് റോഡിലെ വട്ടംകറങ്ങൽ’ ഒഴിവാക്കുകയും ചെയ്താൽ ശൗചാലയം തുറന്നുനൽകാമെന്ന നിലപാടിലായിരുന്നു ഭരണസമിതി.

ഇതേത്തുടർന്നാണ് വെട്ടിച്ചിറയിലേക്കുള്ള എൻട്രിയുണ്ടായത്. ഭരണസമിതിയുടെ ആവശ്യം ദേശീയപാത അതോറിറ്റി സാധിപ്പിച്ചുകൊടുത്തെങ്കിലും ബസ് ജീവനക്കാർ ഇപ്പോഴും ഓടുന്നത് ഹൈവേ വഴിതന്നെ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!