HomeViralമന്ത്രി വാഹനത്തിലെ സവാരി – അമ്പരപ്പ് വിട്ടുമാറാതെ നീലിയമ്മ

മന്ത്രി വാഹനത്തിലെ സവാരി – അമ്പരപ്പ് വിട്ടുമാറാതെ നീലിയമ്മ

neeli-jaleel

മന്ത്രി വാഹനത്തിലെ സവാരി – അമ്പരപ്പ് വിട്ടുമാറാതെ നീലിയമ്മ

വളാഞ്ചേരി: തവനൂർ അയങ്കലം സ്വദേശി വെളുത്തേടത്ത് പടി നീലി വളാഞ്ചേരി കാവുംപുറത്ത് മന്ത്രി ഡോക്ടർ കെ.ടി ജലീലിന്റെ വീട്ടിലെത്തിയത് ഒരു സഹായം ചോദിച്ചാണ്‌. നൂറു കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് വീട്ടിലെത്തി കാര്യങ്ങൾ അവതരിപിച്ച് മടങ്ങാറാണ് പതിവ്.
kt-jaleel
അങ്ങനെ ഒരു സഹായ അഭ്യർത്ഥനയുമായാണ് നീലിയും ശനിയാഴ്ച രാവിലെ മന്ത്രി ഡോക്ടർ കെ.ടി.ജലീലിന്റെ കാവുംപുറത്തെ വീട്ടിലെത്തിയത്. നീലിയമ്മ മന്ത്രിയെ കണ്ടു. തന്റെ ആവശ്യങ്ങൾ പറഞ്ഞു. മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.ശ്രദ്ധാപൂർവ്വം എല്ലാം കേട്ടു .എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് മന്ത്രി നീലിയെയും തനിക്കൊപം കൂട്ടി.
kt-jaleel
നീലി മന്ത്രിയുടെ 20-ാം നമ്പർ വാഹനത്തിൽ കയറി. ആദ്യമായി ഒരു മന്ത്രി വാഹനത്തിൽ കയറിയതിന്റെ അമ്പരപിലായിരുന്നു നീലിയമ്മ. കിലോമീറ്ററുകൾ മന്ത്രിക്കൊപം യാത്ര ചെയ്താണ് നീലിയമ്മ തന്റെ സ്വദേശമായ അയങ്കലത്തേക്ക് യാത്ര തിരിച്ചത്. മന്ത്രിയുടെ വീട്ടിലെത്തിയ മറ്റ് സന്ദർശകർക്കും ഒരു വിസ്മയ കാഴ്ചയായിരുന്നു ഇത്. “ഇങ്ങനെയും മന്ത്രിമാരുണ്ടോ” എന്ന് ആശ്ചര്യപെട്ട് സന്ദർശകരും നിന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!