HomeNewsPoliticsവട്ടപ്പാറ വിഷയം: സര്‍വകക്ഷിയോഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു -എന്‍.സി.പി.

വട്ടപ്പാറ വിഷയം: സര്‍വകക്ഷിയോഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു -എന്‍.സി.പി.

ncp

വട്ടപ്പാറ വിഷയം: സര്‍വകക്ഷിയോഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു -എന്‍.സി.പി.

വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറയില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രം അണികളെ പിടിച്ചുനിര്‍ത്താന്‍ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന സര്‍വകക്ഷിയോഗങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് എന്‍.സി.പി. കോട്ടയ്ക്കല്‍ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
vattappara
വട്ടപ്പാറയില്‍ തുടരെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് ശാശ്വതപരിഹാരത്തിനായി കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ്‌നിര്‍മാണം പൂര്‍ത്തിയാക്കണം.

ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കും. ബ്ലോക്ക് പ്രസിഡന്റ് പി.എം. മുത്തുണ്ണി അധ്യക്ഷനായി. മാനു പാലയ്ക്കല്‍, കുഞ്ഞിപ്പ കായല്‍മഠം എന്നിവര്‍ പ്രസംഗിച്ചു.

No Comments

Leave A Comment