HomeNewsFestivalsവൈക്കത്തൂർ മഹോത്സവം-2023; നാഗപൂജ നടന്നു

വൈക്കത്തൂർ മഹോത്സവം-2023; നാഗപൂജ നടന്നു

naga-pooja-vaikkathoor-2023

വൈക്കത്തൂർ മഹോത്സവം-2023; നാഗപൂജ നടന്നു

വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ മൂന്നാംദിവസം രാവിലെ നാഗത്തറയിൽ പ്രത്യേക നാഗപൂജ നടന്നു. മേൽശാന്തി മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരി കാർമികത്വംവഹിച്ചു. ശ്രീലകത്ത് നടന്ന വിശേഷാൽ പൂജകൾക്കുശേഷം ശ്രീഭൂതബലിയുമുണ്ടായി. വൈകീട്ട് അതുൽ കെ. മാരാർ, അർജുൻ എസ്. മാരാർ എന്നിവരുടെ ഇരട്ടത്തായമ്പക അരങ്ങേറി. പുറത്തെ വേദിയിൽ രാവിലെ കലാസാംസ്‌കാരിക പരിപാടികൾ ആരംഭിച്ചു. തിങ്കളാഴ്‌ച രാവിലെ ശീവേലി, നവകം, പഞ്ചഗവ്യം എന്നിവയ്ക്കുശേഷം ഒൻപതിന് ഉത്സവബലി നടക്കും. വൈകീട്ട് ആറിന് കലാപരിപാടികളുണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!