HomeNewsGeneral‘എന്റെ വോട്ട് എന്റെ അഭിമാനം’; വോട്ടർ ബോധവത്കരണ സൈക്കിൾ റാലി ശ്രദ്ധേയമായി

‘എന്റെ വോട്ട് എന്റെ അഭിമാനം’; വോട്ടർ ബോധവത്കരണ സൈക്കിൾ റാലി ശ്രദ്ധേയമായി

my vote-my pride

‘എന്റെ വോട്ട് എന്റെ അഭിമാനം’; വോട്ടർ ബോധവത്കരണ സൈക്കിൾ റാലി ശ്രദ്ധേയമായി

മലപ്പുറം: എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യപ്രക്രിയയിൽ പങ്കാളികളായി അതിനെ കരുത്തുറ്റതാക്കണമെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ പറഞ്ഞു. എന്റെ വോട്ട് എന്റെ അഭിമാനം എന്ന സന്ദേശമുയർത്തിപ്പിടിച്ച് ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ ജെ.സി.ഐ മലപ്പുറവും ട്രാക്ക് ആന്റ് ട്രെയിൽ മലപ്പുറവും സംയുക്തമായി നടത്തിയ വോട്ടർ ബോധവത്കരണ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
my vote-my pride
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്ന സന്ദേശത്തിലൂന്നിയ പ്ലക്കാർഡുകളേന്തി നൂറോളം സൈക്കിൾ റൈഡേഴ്സ് റാലിയിൽ അണിനിരന്നു. ട്രാക്ക് ആന്റ് ട്രെയിൽ എം.ഡി നൗഫൽ എം.എ, ഷാഫി കോഡൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ജെ.സി.ഐ പ്രസിഡന്റ് സക്കീർ മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ കാളികാവ്, മുഹമ്മദ് സുബീഷ്, ഇസ്ഹാഖ് ഹാജി ആനക്കയം പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!