HomeNewsWeatherഇ​ട​വ​പ്പാ​തി എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ; കേരളത്തിൽ ഇനി പെരുമഴക്കാലം

ഇ​ട​വ​പ്പാ​തി എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ; കേരളത്തിൽ ഇനി പെരുമഴക്കാലം

rain

ഇ​ട​വ​പ്പാ​തി എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ; കേരളത്തിൽ ഇനി പെരുമഴക്കാലം

തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇ​ട​വ​പ്പാ​തി) നേരത്തെ എത്തി. സാധാരണയേക്കാൻ മൂന്നു ദിവസം നേരത്തെയാണ് കാലവർഷം എത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാധ്യമങ്ങളെ അറിയിച്ചു.ശക്തമായ കാറ്റിന് സാധ്യതയെന്നും ജൂ​ൺ 30 വ​രെ കനത്ത മ​ഴ ല​ഭി​ക്കു​മെ​ന്നുമാണ് റിപ്പോർട്ട്. ജൂ​ൺ 30 വ​രെ രാ​ത്രി ഏ​ഴു​ മു​ത​ൽ പു​ല​ർ​ച്ചെ എ​ഴു​വ​രെ മ​ല​യോ​ര​ മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ട​ലി​ലും പു​ഴ​ക​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദു​ര​ന്തനി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്. സം​സ്​​ഥാ​നത്ത് കാ​ല​വ​ർ​ഷം ശ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്ന് ത​ല​സ്​​ഥാ​ന​ത്തും ജി​ല്ല​ക​ളി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ സർക്കാർ കൺട്രോൾ റൂ​മു​ക​ൾ തു​റ​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ കൺട്രോൾ റൂ​മു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം​ തേ​ട​ണ​മെ​ന്നും നിർദേശമുണ്ട്.
സം​സ്​​ഥാ​ന കൺട്രോൾ റൂം: 1079, 9495323497, 9995378870, 8281737129, 9495482815.
കാ​സ​ർ​കോ​ട്​: 9496419781, 0499 4257700.
ക​ണ്ണൂ​ർ: 9447016601, 0497 2713266.
വ​യ​നാ​ട്: 9447525745, 04936 204151.
കോ​ഴി​ക്കോ​ട്: 8547950763, 0495 2371002.
മ​ല​പ്പു​റം: 9605073974, 0483 2736320.
പാ​ല​ക്കാ​ട്: 9847864766, 0491 2505309.
തൃ​ശൂ​ർ: 9446141656, 0487 2362424.
എ​റ​ണാ​കു​ളം: 9744091291, 0484 2423513.
ഇ​ടു​ക്കി: 9446151657, 04862233111.
കോ​ട്ട​യം: 9446052429,0481 2562201.
ആ​ല​പ്പു​ഴ: 9496548165, 0477 2238630.
പ​ത്ത​നം​തി​ട്ട: 9946022317, 0468 2322515.
കൊ​ല്ലം: 9061346417, 0474 2794002.
തി​രു​വ​ന​ന്ത​പു​രം: 9495588736, 0471 2730045.
ജി​ല്ല​ക​ളി​ൽ​ നി​ന്ന് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1077ലേ​ക്കും വി​ളി​ക്കാം. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചോ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ചോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ റ​വ​ന്യൂ മ​ന്ത്രി​യെ നേ​രി​ട്ട് അ​റി​യി​ക്കാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!