HomeNewsEventsസ്വാതന്ത്ര്യദിനത്തില്‍ മന്ത്രി കെ ടി ജലീല്‍ വിശിഷ്ടാതിഥിയാകും

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി കെ ടി ജലീല്‍ വിശിഷ്ടാതിഥിയാകും

k-t-jaleel

സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി കെ ടി ജലീല്‍ വിശിഷ്ടാതിഥിയാകും

മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലയിൽ മന്ത്രി കെ ടി ജലീൽ വിശിഷ്ടാതിഥിയാകും. 15ന് രാവിലെ എട്ടിന‌് എംഎസ് പി ഗ്രൗണ്ടിൽ മന്ത്രി ദേശീയപതാക ഉയർത്തും.
പരേഡിന് മുന്നോടിയായി സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും. കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന‌ യോഗം ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.
വിവിധ സേനകളുടെ പരേഡ് നടക്കും. സ്റ്റുഡന്റ് പൊലീസ്, എൻസിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, റെഡ് ക്രോസ് എന്നീ വിദ്യാർഥി വിഭാഗങ്ങളും പരേഡിൽ പങ്കെടുക്കും. ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ കലാ പരിപാടികളും ഉണ്ടാവും.
Ads
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾ അലങ്കരിക്കും. മികച്ചരീതിയിൽ അലങ്കാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് സമ്മാനങ്ങൾ നൽകും. അലങ്കാരങ്ങൾ പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കണമെന്ന‌് കലക്ടർ നിർദേശിച്ചു.
പരേഡിന് തയ്യാറെടുക്കുന്നതിന് സേനാംഗങ്ങൾക്ക് 11, 12, 13 തീയതികളിൽ റിഹേഴ്‌സൽ നടത്തും. 11, 12 തീയതികളിൽ വിദ്യാർഥികൾക്കും പരേഡ് ഗ്രൗണ്ടിൽ റിഹേഴ്‌സൽ നടത്താം. സ്വാതന്ത്ര്യദിനത്തിൽ രാവിലെ 6.45ന് മുനിസിപ്പൽ പ്രദേശത്തെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന‌് പരേഡ് ഗ്രൗണ്ട് വരെ പ്രഭാതഭേരി നടത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!