HomeNewsGeneralപൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി ഡോ: കെ.ടി ജലീൽ

പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി ഡോ: കെ.ടി ജലീൽ

shukoor-paravakkal-jaleel

പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി ഡോ: കെ.ടി ജലീൽ

വളാഞ്ചേരി: ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിച്ച് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലെയും ഗവൺമെൻറ് സ്ഥാപനങ്ങളിൽ പേപ്പർ ബാഗുകൾ സൗജന്യമായി നൽകി ശ്രദ്ധേയനായ പൊതുപ്രവർത്തകൻ ഷുക്കൂർ പരവക്കലിനെ അഭിനന്ദിച്ച് മന്ത്രി കെ ടി ജലീൽ. സെക്രട്ടറിയേറ്റ് ഹയർ എഡൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ ഓഫീസ് സ്റ്റാഫിനുള്ള മാസ്ക്കുകൾ കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫയർ ഫോറം ചീഫ് കോ-ഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, കുറ്റിപ്പുറം പഞ്ചായത്ത്‌ വാർഡ് മെമ്പർ പ്രീതി, കെ പി ഗഫൂർ, മന്ത്രിയുടെ ഗൺമാനായ പി ജെ അനിൽകുമാർ, ഡ്രൈവറായ പി ജയപ്രകാശ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ എന്ന നിഷ്കർശത സർക്കാർ മുന്നോട്ടു വെച്ച സാഹചര്യത്തിൽ ജനങ്ങളിലേക്ക് മാസ്ക്ക് എത്തിക്കുക എന്നുള്ളതിൻറെ ഭാഗമായി വ്യക്തിപരമായി ഇത്തരത്തിലുള്ള പ്രവൃത്തിയുമായി മുന്നോട്ടുവന്ന ഷുക്കൂർ അഭിനന്ദനാർഹനാണെന്നും മന്ത്രി പറഞ്ഞു. ഇതുപോലെ എല്ലാവരും തങ്ങളാൽ കഴിയുന്നത് പോലെ സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!