HomeNewsGOകെ.എ.എസ്: മൂന്നു സ്ട്രീമിലും സംവരണം ഉറപ്പാക്കും

കെ.എ.എസ്: മൂന്നു സ്ട്രീമിലും സംവരണം ഉറപ്പാക്കും

kerala-administrative-service-kas

കെ.എ.എസ്: മൂന്നു സ്ട്രീമിലും സംവരണം ഉറപ്പാക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ മൂന്നു സ്ട്രീമുകളിലും നിയമാനുസരണമുള്ള സംവരണം ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമ, നിയമമന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ak-balan
മൂന്നു സ്ട്രീമുകളിൽ ആദ്യത്തേത് നേരിട്ടുള്ള നിയമനമാണ്. ഇതിൽ നിയമാനുസൃത സംവരണം നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ സ്ട്രീം നോൺ-ഗസറ്റഡ് ജീവനക്കാരും അതിൽ താഴെയുള്ളവരും, മൂന്നാമത്തെ സ്ട്രീം ഫസ്റ്റ് ഗസറ്റഡ് പോസ്റ്റും അതിനു മുകളിലുള്ളവരുമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ട്രീമുകളിൽ സംവരണം ഉണ്ടാകുമോ എന്ന ആശയക്കുഴപ്പമാണ് പലരും ഉന്നയിച്ചത്. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മൂന്നു സ്ട്രീമിലും നിയമാനുസൃതമായ സംവരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് ആവശ്യമെങ്കിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതായും മന്ത്രി വ്യക്തമാക്കി.
kerala-administrative-service-kas
മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സർക്കാർ നിയമനങ്ങളിലുള്ള സംവരണം സംബന്ധിച്ച് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പിന്നാക്കാവസ്ഥയിലുള്ള മുന്നാക്ക സമുദായക്കാരുടെ സംവരണത്തിന് ക്രീമിലെയർ സാമ്പത്തിക സീലിംഗ് നിശ്ചയിക്കുന്നത് സംബന്ധിച്ച് ആവശ്യമായ ചട്ടം കൊണ്ടുവരും. അതിനായി കേരള സ്‌റ്റേറ്റ് സബോർഡിനേറ്റ് സർവീസ് റൂളും കെ.ഇ.ആറും ഭേദഗതി വരുത്തിയാൽ മതിയാകും. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കും. കെഎഎസിന്റെ ഒരു സ്ട്രീമില്‍ മാത്രം സംവരണം ഏര്‍പ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!