HomeNewsFestivalsകുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ ‘മെസ്ടെക്’ മേള ഇന്നു മുതൽ

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ ‘മെസ്ടെക്’ മേള ഇന്നു മുതൽ

mestech

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ ‘മെസ്ടെക്’ മേള ഇന്നു മുതൽ

കുറ്റിപ്പുറം: കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ ‘മെസ്ടെക്’ സാങ്കേതിക, സാംസ്കാരിക മേള ഇന്നു രാവിലെ പത്തിനു ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ടെക് ഫെസ്റ്റിൽ രാജ്യത്തെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. വൈവിധ്യമാർന്ന മത്സരങ്ങളും സ്റ്റാളുകളും പരിപാടിയിലുണ്ടാവും.ghost-ryderz

പ്രമുഖ ട്രൂപ്പായ ഗോസ്റ്റ് റൈഡേഴ്സിന്റെ ‘നിയോ ഫയർ നൈറ്റ്’ നാളെ വൈകിട്ട് ഏഴിനു ക്യാംപസിൽ അരങ്ങേറും. പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ പുതിയ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സ്റ്റാളുകൾ കാണാനും സൗകര്യമുണ്ടെന്നു പ്രിൻസിപ്പൽ ഡോ. എ.എസ്.വരദരാജൻ, പ്രഫ. കെ.പദ്മകുമാർ, പ്രഫ. മുഹമ്മദ് സജീർ, കെ.പി.ഇജാസ് അഹമ്മദ്, പി.മുഹമ്മദ് സാബിഖ് എന്നിവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!