HomeNewsCrimeDrugആതവനാട് മാട്ടുമ്മലിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

ആതവനാട് മാട്ടുമ്മലിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

Mdma-sale-athavanad-2026

ആതവനാട് മാട്ടുമ്മലിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

ആതവനാട്: ആതവനാട് മാട്ടുമ്മൽ പ്രദേശത്ത് നിന്ന് 4 ഗ്രാം എംഡിഎമ്മ (MDMA) കൈവശം വച്ച രണ്ട് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വിതരണം ചെയ്യാനായിരുന്നു ഈ മാരക സിന്തറ്റിക് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ എംഡിഎമ്മയുമായി സഞ്ചരിച്ചിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു.

ചോറ്റുർ പറമ്പൻ വീട്ടിൽ റഷീദ് (), കുറുമ്പത്തൂർ പറമ്പൻ വീട്ടിൽ മുഹമ്മദ് ഷരീഫ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാൾക്കെതിരെ മുമ്പും സമാന കേസുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

SHO കെ.ബി. ആനന്ദ് ബാബുവിന്റെ നേതൃത്വത്തിൽ SI നിർമൽ, ASI സജുകുമാർ, ASI ജയകൃഷ്ണൻ, CPOമാരായ വിജയനന്തു, രജിത, സനൂപ്, തോമസ് ജോസഫ്, അനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വളാഞ്ചേരി പോലീസ് Cr. No. 342/2026 ആയി കേസ് രജിസ്റ്റർ ചെയ്ത് NDPS നിയമത്തിലെ 22(b), 29 വകുപ്പുകൾ പ്രകാരം തുടർ നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!