HomeNewsIncidentsവട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, ആളപായമില്ല; വീഡിയോ

വട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, ആളപായമില്ല; വീഡിയോ

vattappara-car-fire

വട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു, ആളപായമില്ല; വീഡിയോ

വളാഞ്ചേരി: വട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ദേശീയപാത 66ൽ വട്ടപ്പാറ സി.ഐ ഓഫീസിന് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-55-ക്യു-6780 നമ്പർ മാരുതി 800 കാറാണ് തീപ്പിടിച്ചത്. എടയൂർ മൂന്നാക്കൽ സ്വദേശി യുവാവാണ് കാറോടിച്ചിരുന്നത്. കാറിൽ പുക ഉയരുന്നത് മനസ്സിലാക്കിയ ഡ്രൈവർ വാഹനം റോഡരികിൽ ഒതുക്കി നിറുത്തി പുറത്തിറങ്ങുകയായിരുന്നു. ഉടൻ വാഹനത്തിന് തീപ്പിടിച്ചു. തുടർന്ന് സമീപത്തായി ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത കമ്പനിയുടെ തൊഴിലാളികൾ വെള്ള ടാങ്കർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തിരൂരിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി.
വീഡിയോ:


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!