HomeNewsCrimeDrugമരവട്ടത്ത് 3.4 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മരവട്ടത്ത് 3.4 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

maravattam-ganja-seize

മരവട്ടത്ത് 3.4 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോട്ടയ്ക്കൽ : മണ്ണാർക്കാട്ടുനിന്ന് വില്പനയ്ക്കെത്തിച്ച 3.4 കിലോ ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ മരവട്ടത്ത് കോട്ടയ്ക്കൽ പോലീസ് അറസ്റ്റുചെയ്തു. മണ്ണാർക്കാട് മയിലാംപാടം തടത്തിൽ റഹ്‌മത്ത് മോൻ(30), മണ്ണാർക്കാട് പാറശ്ശേരി കോയിമണ്ണിൽ സക്കീർ(29) എന്നിവരെയാണ് എസ്.ഐ. അമീറലിയും സംഘവും പിടികൂടിയത്.
maravattam-ganja-seize
പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവുപൊതികൾ. പ്രതികളെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പോലീസുകാരായ ബിജു, ജിനേഷ്, അലക്സ്, സുജിത്, രാജേഷ്, ബിനുകുമാർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!