വേങ്ങര മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വേങ്ങര:വലിയോറ മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ മരണപ്പെട്ടു. വേങ്ങര അടക്കാപ്പുര സ്വദേശി ചെള്ളി സജീർ ആണ് മരണപ്പെട്ടത്. മഞ്ഞമാടിൽ വെച്ച് കാറും ബൈക്കും തമ്മിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പരിക്കേറ്റ സജീറിനെ ഉടനെത്തന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
