HomeNewsObituaryകരിപ്പോളിൽ റോഡരികിൽ നിന്നയാളെ കാർ ഇടിച്ചു തെറിപ്പിച്ച സംഭവം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരണമടഞ്ഞു

കരിപ്പോളിൽ റോഡരികിൽ നിന്നയാളെ കാർ ഇടിച്ചു തെറിപ്പിച്ച സംഭവം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരണമടഞ്ഞു

karipol-accident-death

കരിപ്പോളിൽ റോഡരികിൽ നിന്നയാളെ കാർ ഇടിച്ചു തെറിപ്പിച്ച സംഭവം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരണമടഞ്ഞു

ആതവനാട്:ദേശീയപാത 66ലെ ആതവനാട് കരിപ്പോളിൽ റോഡരികിൽ നിന്നയാളെ കാർ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. കരിപ്പോൾ സ്വദേശി കല്ലുവളപ്പിൽ കുഞ്ഞാലി (65) എന്ന കുഞ്ഞാലി ഭായിയാണ് മരണപ്പെട്ടത്. ദേശീയ പാതയിൽ കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ഞായറാഴ്ച വൈകീട്ട് 5.58-നാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന മാരുതി അൾട്ടോ കാർ റോഡരികിൽ നിൽക്കുകയായിരുന്ന കുഞ്ഞാലിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഹനം ഇടിച്ചതിനെ തുടർന്ന് ഉയരത്തിൽ തെറിച്ച് വയോധികൻ റോഡിൽ പതിച്ചു. കോട്ടയ്ക്കലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കുഞ്ഞാലി ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ : ബീബാത്തു. മക്കൾ : റൗഫിയ, ഫാരിസ. മരുമക്കൾ: മുസ്തഫ, അലി അസ്ഹർ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!