HomeNewsCrimeDrugകഞ്ചാവ് കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കഞ്ചാവ് കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ganja-case-kalpakanchery

കഞ്ചാവ് കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കൽപ്പകഞ്ചേരി: കഞ്ചാവ് കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ പ്രത്യേക അന്വേഷക സംഘം പിടികൂടി. എടവണ്ണ ഐന്തൂർ കുന്നുമ്മൽ മുഹമ്മദ് ഷാഫി (രാജേഷ്, 49) യെയാണ്‌ നിലമ്പൂർ സ്പെഷ്യൽ ഫോഴ്സ് ടീം അറസ്റ്റ്‌ ചെയ്‌തത്‌. 2012ൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഇയാളെ കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. പിന്നീട് ജാമ്യമെടുത്ത് ഒളിവിൽപോയ പ്രതി ചുങ്കത്തറ, അമരമ്പലം, എടവണ്ണ എന്നീ ഇടങ്ങളിൽ ഒളിവിൽകഴിഞ്ഞുവരികയായിരുന്നു. തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ നിലമ്പൂരിൽനിന്നാണ്‌ പിടികൂടിയത്. പ്രതിയെ തുടർനടപടികൾക്കായി കൽപ്പകഞ്ചേരി പൊലീസിന് കൈമാറി. അന്വേഷക സംഘത്തിലെ എസ്ഐ എം അസൈനാർ, എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ ടി ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!