HomeNewsCrimeAssaultസ്വകാര്യ ബസിൽ പോലീസുകാരന് മർദ്ദനം; യുവാവ് പിടിയിൽ

സ്വകാര്യ ബസിൽ പോലീസുകാരന് മർദ്ദനം; യുവാവ് പിടിയിൽ

mujeeb-rahman

സ്വകാര്യ ബസിൽ പോലീസുകാരന് മർദ്ദനം; യുവാവ് പിടിയിൽ

വളാഞ്ചേരി: പോലീസുകാരനെ അടിച്ചു പരിക്കേൽപ്പിച്ചയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ കാട്ടേകുളങ്ങര മുജീബ് റഹ്മാൻ (38)നെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ.ടി.മനോഹരൻ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകീട്ട് കോഴിക്കോട് തൃശൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൽ വെച്ചാണ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ എ.വി.സുബീഷിനെയാണ് പ്രതി മർദ്ദിച്ചത്. കോഴിക്കോട്, തൃശൂർ റൂട്ടിൽ തിരക്കേറിയ ബസ്സുകളിൽ പോക്കറ്റടിയും മറ്റു പ്രശ്നങ്ങളും ഒഴിവാക്കുന്നതിനും മറ്റുമായി നിയോഗിച്ച പോലീസുകാരനെയാണ് പോക്കറ്റടി കേസുകളിൽ മുമ്പ് ഉൾപ്പെട്ട പ്രതി മർദ്ദിച്ചത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐമാരായ ജി.അനിൽ കുമാർ, ടി.ശിവകുമാർ, സീനിയർ സി.പി.ഒ.എം.ജെറീഷ്, എം.പി.ശങ്കരനാരായണൻ, പി.ജയകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!