കുറ്റിപ്പുറത്ത് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം എഫ് സി.ഐ ഗോഡൗണിലെ ലോഡിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കുറ്റിപ്പുറം കഴുത്തല്ലൂർ പളളിപ്പടി സെൻ്റ് ജോസഫ് സ്കൂളിന് സമീപത്തെ വെളുത്ത പറമ്പിൽ അത്താണി മുഹമ്മദലി (58) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ലോറിയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ ദേഹസ്യസ്ഥം അനുഭവപ്പെട്ട മുഹമ്മദലി വിശ്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും തളർന്നു വീഴുകയാണുണ്ടായത്. വീഴ്ചയിൽ ശരീരത്തിൽ ചെറിയ പരുക്കുകൾ പറ്റിയിരുന്നു. എഫ് സി ഐ ഗോഡൗണിലെ എസ് ടി യു തൊഴിലാളി യൂണിയൻ ലീഡറാണ് മുഹമ്മദലി. തിരൂർ ജില്ലാ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കഴുത്തല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ഭാര്യ : നഫീസ . മക്കൾ : മുനവ്വർ , മുബഷിറ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
