HomeNewsEventsകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനാഘോഷം നടത്തി

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനാഘോഷം നടത്തി

literacy-day-kuttippuram-block-2020

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനാഘോഷം നടത്തി

ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ്കുട്ടി പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. മുതിർന്ന സാക്ഷരതാ പ്രവർത്തകയും ദേശീയ പുരസ്ക്കാര ജേതാവുമായ പി.വി ബദറുന്നിസയെ പൊന്നാടയണിയിച്ചു ആദരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷംല ടീച്ചർ അധ്യക്ഷയായിരുന്നു.
literacy-day-kuttippuram-block-2020
ചടങ്ങിൽ സ്ഥിരം സമിതി അംഗങ്ങളായ എ പി സബാഹ്, കെ ഫസീല ടീച്ചർ, കൈപ്പള്ളി അബ്ദുള്ള കുട്ടി, പരീത് കരേക്കാട്, മൊയ്തു എടയൂർ, അബ്ദു തൈക്കാടൻ, കെ ടി സിദ്ധീഖ്, മാണിക്യൻ കെ ടി റസീന, സനൂബിയ, ആയിഷ,
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി കെ അജിത, വനിതാ ക്ഷേമ ഓഫീസർ കെ ബിജു, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത നോഡൽ പ്രേരക് കെ ടി നിസാർ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വളാഞ്ചേരി മുനിസിപ്പാലിറ്റി തുടർ വിദ്യാകേന്ദ്രത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ഫാത്തിമകുട്ടിയും കുറ്റിപ്പുറം തുടർ വിദ്യാകേന്ദ്രത്തിൽ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയും, എടയൂർ ഗ്രാമപഞ്ചായത്ത്‌ മുക്കിലപ്പീടിക തുടർ വിദ്യാകേന്ദ്രത്തിൽ അലി അക്‌ബർ മാസ്റ്ററും സാക്ഷരത പതാക ഉയർത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment