HomeNewsInaugurationവളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര-താണ്ണികുളമ്പ്-കള്ളിക്കാട്-കാർത്തല ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര-താണ്ണികുളമ്പ്-കള്ളിക്കാട്-കാർത്തല ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

link-road-karthala

വളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര-താണ്ണികുളമ്പ്-കള്ളിക്കാട്-കാർത്തല ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര താണ്ണികുളമ്പ് കള്ളിക്കാട് കാർത്തല ലിങ്ക് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് 115 മീറ്റർ നീളത്തിലാണ് റോസ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. റോഡ് തുറന്നു നൽകിയതോടെ നാട്ടു ക്കാർക്ക് കാർത്തല, ആതവനാട്, കുറ്റിപ്പുറം പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധ്യമാകുo. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, വാർഡ് കൗൺസിലർ അഭിലാഷ്, സലാം വളാഞ്ചേരി, ഷാഫി പി.പി, നസീർ അലി, അഡ്വ. ഹമീദ്, ഹാറൂൺ കരുവാട്ടിൽ, അബ്ദുറഹിമാൻ മാസ്റ്റർ, മുൻ കൗൺസിലർ നിഷാദത്ത്, അബ്ദുൽ ഹമീദ്, യൂസഫ് പി.പി, മൂസ എ പി, ഹക്കീം പി.പി, കരീം പി.പി, സിദ്ധീഖ് സി, തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!