HomeNewsInitiativesDonationഡയാലിസിസ് മെഷീന് ഫണ്ട് കൈമാറി കാടാമ്പുഴയിലെ വ്യാപാരി വ്യവസായി യൂണിറ്റ്

ഡയാലിസിസ് മെഷീന് ഫണ്ട് കൈമാറി കാടാമ്പുഴയിലെ വ്യാപാരി വ്യവസായി യൂണിറ്റ്

fund-kvves-kadampuzha

ഡയാലിസിസ് മെഷീന് ഫണ്ട് കൈമാറി കാടാമ്പുഴയിലെ വ്യാപാരി വ്യവസായി യൂണിറ്റ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ് മാറാക്കര PHC കോമ്പൗണ്ടിൽ KLM ട്രസ്റ്റും ഗ്രാമ പഞ്ചായത്തും ചേർന്ന് ആരംഭിക്കുന്ന ഡയാലിസിസ് സെൻറർ ലേക്ക് ഒരു മെഷീൻ വാങ്ങുന്നതിനുള്ള ഫണ്ട് കൈമാറി ജീവകാരുണ്യ പ്രവർത്തന രംഗത്ത് വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള കാടാമ്പുഴ യൂണിറ്റി ന്റെ ഏറ്റവും മഹത്തായ പ്രവർത്തനമാണ് ഡയാലിസിസ് മെഷീൻ നൽകുന്നത് ഡയാലിസിസ് മെഷീൻ നൽകുന്നതിനുള്ള ഫണ്ട് ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി KLM ട്രസ്റ്റിനും മാറാക്കര ഭരണസമിതിക്കും, കൂടി കൈമാറി ഡയാലിസിസ് സെന്ററിന്റെ തുടക്കത്തിന്നും ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിജയത്തിലും മുഖ്യപങ്കുവഹിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ഈ സന്തോഷ മുഹൂർത്തത്തിൽ മാറാക്കരയിലെ ജനപ്രതിനിധികളും പൗരപ്രമുഖരും സംബന്ധിച്ചു. യൂണിറ്റ് പ്രസിഡൻറ് പി പി ബഷീർ അധ്യക്ഷത വഹിച്ചു.
fund-kvves-kadampuzha
സെക്രട്ടറി കെ.പി ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു, ട്രഷറർ എ.പി മമ്മുണ്ണി നന്ദി പറഞ്ഞു. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി മധുസൂദനന് മൂർക്കത്ത് ഹംസ മാസ്റ്റർ, കെ.പി നാരായണൻ, കാടാമ്പുഴ മൂസഹാജി, അഡ്വ ജാബിർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലൻ ആമീന, മെമ്പർമാരായ വി.പി ഹുസൈൻ, വി.പി സെമീറ, കെ.ട് ബുഷ്റ, കെ സൈനബ, KP രമേശ്, s.i സുധീർ, K.c കുഞ്ഞുട്ടി, വി.ആർ നായർ, അബ്ദുറഹ്മാൻ മാസ്റ്റർ, പ്രഭാകരൻ കാടാമ്പുഴ, മുകുന്ദൻ മാസ്റ്റർ, ഉസ്മാൻ ഹാജി, ലൗലി മുഹമ്മദ്, കെ സലാം വെട്ടിച്ചിറ, പി.കെ.എം ഷമീർ, നൗഫൽ തനിമ, ഷാനവാസ് തുറക്കൽ, സിയാദ് നെടുങ്ങോട്ടിൽ, റഹിം കേരള, അബുബക്കർ മെട്രോ, തുടങ്ങിയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!