HomeNewsCompetitionകുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം നാല്, അഞ്ച്, ആറ് തീയതികളിൽ വളാഞ്ചേരിയിൽ

കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം നാല്, അഞ്ച്, ആറ് തീയതികളിൽ വളാഞ്ചേരിയിൽ

kuttippuram-youth-festival-2019

കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം നാല്, അഞ്ച്, ആറ് തീയതികളിൽ വളാഞ്ചേരിയിൽ

വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം നാല്, അഞ്ച്, ആറ് തീയതികളിൽ വളാഞ്ചേരി ഗേൾസ് എച്ച്.എസ്.എസ്, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. തിങ്കളാഴ്ച 9.30-ന് ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യും. ബുധനാഴ്ച നാലിന് നടക്കുന്ന സമാപനസമ്മേളനത്തിൽ വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒ. സി. മനോഹരൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുെമന്ന് കുറ്റിപ്പുറം എ.ഇ.ഒ കെ ഗീതാലക്ഷ്മി, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രസിൻസിപ്പൽ എം മോഹൻദാസ്, എച്ച്.എം ഫോറം സെക്രട്ടറി വി.പി അബ്ദുറഹ്‌മാൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷെരീഫ് പാലോളി, കൺവീനർ കെ ഫാരിഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ഡി സന്തോഷ് തുടങ്ങിയവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!