HomeNewsArtsKuttippuram Sub district youth festival: Irimbiliyam and Marakkara emerged as winners in Sanskrit festival

Kuttippuram Sub district youth festival: Irimbiliyam and Marakkara emerged as winners in Sanskrit festival

Kuttippuram Sub district youth festival: Irimbiliyam and Marakkara emerged as winners in Sanskrit festival

ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന കുറ്റിപ്പുറം ഉപജില്ലാസ്‌കൂള്‍ കലോത്സവം സംസ്‌കൃതോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ മാറാക്കര എ.യു.പി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇരിമ്പിളിയവും ഒന്നാംസ്ഥാനക്കാരായി. യു.പി. വിഭാഗത്തില്‍ കെ.എം.യു.പി സ്‌കൂള്‍ രണ്ടും വെണ്ടല്ലൂര്‍ വി.പി.എ.യു.പി സ്‌കൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. എച്ച്.എസ് വിഭാഗത്തില്‍ മാറാക്കര വി.വി.എം. ഹൈസ്‌കൂളിനാണ് രണ്ടാംസ്ഥാനം.

എല്‍.പി വിഭാഗം അറബി സാഹിത്യോത്സവത്തില്‍ പൈങ്കണ്ണൂര്‍ എ.എൽ.പി സ്‌കൂള്‍ ഒന്നാംസ്ഥാനം നേടി. എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്തിന് രണ്ടും ആതവനാട് ഗവ. യു.പി സ്‌കൂളിന് മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു.

യു.പി വിഭാഗം അറബിക് മേളയില്‍ ആതവനാട് ഗവ. യു.പി. സ്‌കൂളും മാറാക്കര എ.യു.പി സ്‌കൂളും പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്സും തുല്യപോയന്റുകള്‍ നേടി ഒപ്പത്തിനൊപ്പമെത്തി.

കുറുമ്പത്തൂര്‍ ചേരുരാല്‍ ഹൈസ്‌കൂളിനാണ് ഹൈസ്‌കൂള്‍ വിഭാഗം അറബിമേളയില്‍ ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം വി.വി.എം.എച്ച്.എസ്.എസ് മാറാക്കരയും മൂന്നാംസ്ഥാനം ഐ.ആര്‍.എച്ച്.എസ്.എസ് പൂക്കാട്ടിരിയും കരസ്ഥമാക്കി. മേള വെള്ളിയാഴ്ച സമാപിക്കും.

Summary: Irimbiliyam and Marakkara emerged as won the Sanskrit festival in the ongoing Kuttippuram subdistrict school youth festival at Irimbiliyam school


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!