കുറ്റിപ്പുറം റെയിൽവേ മേല്പാലത്തിനു സമീപം വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു

കുറ്റിപ്പുറം : ദേശീയപാത 66-ൽ കുറ്റിപ്പുറം റെയിൽവേ മേല്പാലത്തിനുസമീപം വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെ 10.30-നാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റിപ്പുറത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ, കാർ, പിക്കപ് ലോറി എന്നിവയാണ് കൂട്ടിയിടിച്ചത്. തണ്ണിമത്തൻ കയറ്റിവന്ന പിക്കപ് ലോറി നിയന്ത്രണംവിട്ട് കാറിന്റെ പുറകിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഒരാഴ്ചമുൻപ് ഈ ഭാഗത്തായി നടന്ന രണ്ട് വാഹനങ്ങളുടെ കൂട്ടയിടികളിൽ 16 വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
