HomeNewsGeneralപെരിന്തൽമണ്ണ-വളാഞ്ചേരി-പൊന്നാനി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

പെരിന്തൽമണ്ണ-വളാഞ്ചേരി-പൊന്നാനി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

ksrtc-pmna

പെരിന്തൽമണ്ണ-വളാഞ്ചേരി-പൊന്നാനി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

പെരിന്തൽമണ്ണ: ഏറെക്കാലത്തെ ആവശ്യങ്ങൾക്കൊടുവിൽ പെരിന്തൽമണ്ണ-വളാഞ്ചേരി-പൊന്നാനി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് തുടങ്ങി. പെരിന്തൽമണ്ണയിലും പൊന്നാനിയിലുംനിന്ന് മൂന്നുവീതം ബസ്സുകളാണ് സർവീസ് നടത്തുന്നത്. പെരിന്തൽമണ്ണ ഡിപ്പോയിലെ ബസ്സുകൾ വളാഞ്ചേരിയിലെത്തി മടങ്ങും. പൊന്നാനിയിൽനിന്നുള്ളവ വളാഞ്ചേരിവഴി പെരിന്തൽമണ്ണയിലെത്തുന്ന തരത്തിലാണ് ക്രമീകരണം.
ksrtc-pmna
രാവിലെ 5.15 മുതൽ സർവീസ് തുടങ്ങി അരമണിക്കൂർ ഇടവിട്ട് ബസ്സുണ്ടാവും. ഒരു ബസ് നാലുതവണ വീതം സർവീസ് നടത്തും. മെഡിക്കൽ കോളേജ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് മുടങ്ങിയത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. വർഷങ്ങൾ മുൻപ് ഏഴിലേറെ ഷെഡ്യൂളുകളുണ്ടായിരുന്ന റൂട്ടിൽ പിന്നീടിത് രണ്ടായി ചുരുങ്ങിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!