HomeNewsFestivalsയൂണിമണി കോട്ടയ്ക്കൽ ഫെസ്റ്റ്-2019 ഉദ്ഘാടനം ചെയ്തു

യൂണിമണി കോട്ടയ്ക്കൽ ഫെസ്റ്റ്-2019 ഉദ്ഘാടനം ചെയ്തു

kottakkal-fest-2019

യൂണിമണി കോട്ടയ്ക്കൽ ഫെസ്റ്റ്-2019 ഉദ്ഘാടനം ചെയ്തു

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ വിശ്വംഭരക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ കോട്ടയ്ക്കൽ പൗരാവലി സംഘടിപ്പിക്കുന്ന കോട്ടയ്ക്കൽ ഫെസ്റ്റ് ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാരിയർ ഉദ്ഘാടനംചെയ്തു. തുടർന്നുനടന്ന യോഗം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പി. ഉസ്മാൻകുട്ടി അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, എ. സതീഷ്, യു.എ. നസീർ എന്നിവർ സംസാരിച്ചു.
kottakkal-fest-2019
ഏപ്രിൽ ഒമ്പതുവരെ കോട്ടയ്ക്കൽ പുത്തൂർ മൈതാനിയിലാണ്‌ ഫെസ്റ്റ്‌. നിർമ്മൽ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോയോടെ കലാപരിപാടികൾക്ക് തുടക്കമായി. 31- ന്‌ വൈകീട്ട് ഏഴുമണിക്ക് സോനു സെബാസ്റ്റ്യനും സംഘവും അവതരിപ്പിക്കുന്ന ഡി.ജെ. നൈറ്റ് നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!