HomeNewsSportsFootballകുറ്റിപ്പുറം സബ്‌ജില്ലാ ഫുട്ബോൾ; കൽപ്പകഞ്ചേരി ജേതാക്കൾ

കുറ്റിപ്പുറം സബ്‌ജില്ലാ ഫുട്ബോൾ; കൽപ്പകഞ്ചേരി ജേതാക്കൾ

kuttippuram-sub-district-football

കുറ്റിപ്പുറം സബ്‌ജില്ലാ ഫുട്ബോൾ; കൽപ്പകഞ്ചേരി ജേതാക്കൾ

കൽപ്പകഞ്ചേരി: എ.പി. അസ്‌ലം എവർ റോളിങ് വിന്നേഴ്സ് ട്രോഫിക്കും 88 സൂപ്പർസ്റ്റാർ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള കുറ്റിപ്പുറം സബ്‌ജില്ലാ ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ ജി.എച്ച്.എസ്. പേരശ്ശനൂരിനെ പരാജയപ്പെടുത്തി ജി.വി.എച്ച്.എസ്. കൽപ്പകഞ്ചേരി ജേതാക്കളായി.
kuttippuram-sub-district-football
ജി.വി.എച്ച്.എസ്. കൽപ്പകഞ്ചേരിയുടെ ഫാദിൽ തങ്ങൾ മികച്ച കളിക്കാരനായി. കൽപ്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനയ്ക്കൽ ബാവ, ദുബായ്‌ റീജൻസി ഗ്രൂപ്പ് ചെയർമാൻ എ.പി. ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ എന്നിവർ ട്രോഫികൾ വിതരണംചെയ്തു. പി.ടി. കുഞ്ഞിമുഹമ്മദ്, സി.പി. രാധാകൃഷ്ണൻ, വി. രാജീവ്, രാമചന്ദ്രൻ നെല്ലിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായ തെയ്യമ്പാട്ടിൽ സിറാജുദ്ദീനെ ചടങ്ങിൽ അനുമോദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!