HomeNewsReligionവടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിൽ ഉപദേവ പ്രതിഷ്ഠാദിനവും കളംപാട്ടുത്സവവും ആഘോഷിച്ചു

വടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിൽ ഉപദേവ പ്രതിഷ്ഠാദിനവും കളംപാട്ടുത്സവവും ആഘോഷിച്ചു

neythalappuram-kalampattu-2023

വടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിൽ ഉപദേവ പ്രതിഷ്ഠാദിനവും കളംപാട്ടുത്സവവും ആഘോഷിച്ചു

എടയൂർ: വടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിൽ ഉപദേവ പ്രതിഷ്ഠാദിനവും കളംപാട്ടുത്സവവും ആഘോഷിച്ചു. തന്ത്രി അഴകത്ത് മനയ്ക്കൽ ശാസ്തൃശർമൻ നമ്പൂതിരിപ്പാട്, മഞ്ചീരി ഹരിസുതൻ നമ്പൂതിരി, മേൽശാന്തി മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ എന്നിവരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, നവകാഭിഷേകം, പഞ്ചഗവ്യാഭിഷേകം, ഗുരുതി, വിശേഷാൽപൂജകൾ എന്നിവ നടന്നു. കാട്ടാമ്പാല മണികണ്ഠക്കുറുപ്പ് കളമെഴുതി. അഷ്ടപദി, മേളം എന്നിവയ്ക്ക് പൂക്കാട്ടിരി രാമനാഥപൊതുവാൾ നേതൃത്വംനൽകി. തൂത ഹരിഗോവിന്ദനും സംഘവും തായമ്പക അവതരിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!