HomeNewsLiteratureഎഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ പുസ്തകം ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ പ്രകാശനം ചെയ്തു

എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ പുസ്തകം ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ പ്രകാശനം ചെയ്തു

book-launch-manavendranath

എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ പുസ്തകം ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ പ്രകാശനം ചെയ്തു

വളാഞ്ചേരി : എഴുത്തുകാരൻ പി. മാനവേന്ദ്രനാഥിന്റെ ‘കക്ഷിരാഷ്‌ട്രീയത്തിന്റെ കെടുതികൾ’ എന്ന പുസ്തകം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനംചെയ്തു. സ്ഥാനമാനങ്ങൾക്കായി നട്ടെല്ല് വളയ്ക്കുന്നവരല്ല നിർഭയരായ എഴുത്തുകാരെന്ന് അദ്ദേഹം പറഞ്ഞു.
book-launch-manavendranath
കെ.ടി. ജലീൽ എം.എൽ.എ. പുസ്തകം ഏറ്റുവാങ്ങി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ. ഹംസ, സൈതാലിക്കുട്ടി, വെസ്‌റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ്, ഡോ. എൻ. മുഹമ്മദാലി, ഡോ. കെ.ടി. മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു. മാനവേന്ദ്രനാഥ് മറുപടി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!