HomeNewsReligionകാടാമ്പുഴ തൃക്കാർത്തിക മഹോത്സവം നാളെ; ഇന്ന് സാംസ്‌കാരിക സമ്മേളനം

കാടാമ്പുഴ തൃക്കാർത്തിക മഹോത്സവം നാളെ; ഇന്ന് സാംസ്‌കാരിക സമ്മേളനം

kadampuzha-temple

കാടാമ്പുഴ തൃക്കാർത്തിക മഹോത്സവം നാളെ; ഇന്ന് സാംസ്‌കാരിക സമ്മേളനം

വളാഞ്ചേരി: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം വെള്ളിയാഴ്ച നടക്കും. ശ്രീ ശങ്കരാചാര്യർ കാടാമ്പുഴ ഭഗവതി ചൈതന്യം അനുഭവിച്ചറിഞ്ഞ വൃശ്ചികമാസത്തിലെ കാർത്തിക ദിവസമാണ് ഭഗവതിയുടെ പിറന്നാളായി ആഘോഷിക്കുന്നത്.

വ്യാഴാഴ‌്ച വൈകിട്ട് സാംസ്‌കാരിക സമ്മേളനം കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉദ‌്ഘാടനംചെയ്യും. മലബാർ ദേവസ്വം ബോർഡ്‌ കമീഷണർ കെ മുരളി അധ്യക്ഷനാകും. ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരി ഭദ്രദീപം കൊളുത്തും. ഈ വർഷത്തെ തൃക്കാർത്തിക പുരസ്‌കാരം ശോഭ ഗ്രൂപ്പ്‌ ചെയർമാൻ പി എൻ സി മേനോന് മന്ത്രി സമ്മാനിക്കും. വ്യാഴാഴ‌്ച പകൽ 2.30ന് ക്ഷേത്രനടയിൽ പഞ്ചവാദ്യം അരങ്ങേറും. വൈകിട്ട് ആറിന് ശ്രീകോവിലിൽ സോപാന സംഗീതം. സാംസ‌്കാരിക സമ്മേളനത്തിനുശേഷം തിരുവാതിരക്കളിയും ഗുരുവായൂർ ബർസാന നാട്യകലാക്ഷേത്രയിലെ മീര സന്തോഷും സംഘവും അവതരിപ്പിക്കുന്ന നൃത്തസമന്വയവും അരങ്ങേറും.
kadampuzha-temple
വെള്ളിയാഴ്ച കാർത്തികദിനത്തിൽ പുലർച്ചെ മൂന്നുമുതൽ നെയ്ദീപ സമർപ്പണം ആരംഭിക്കും. പ്രത്യേക പന്തലിൽ രാവിലെ പത്തുമുതൽ തൃക്കാർത്തിക പിറന്നാൾ സദ്യ ആരംഭിക്കും. രാത്രി എട്ടിന് തിരുവനന്തപുരം വൈഗ വിഷൻ അവതരിപ്പിക്കുന്ന ബാലെ ‘കാളിയമ്മൻ’ അരങ്ങേറും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!