HomeNewsInitiativesദുരിതാശ്വാസ നിധിയിലേക്ക് കാടാമ്പുഴ ദേവസ്വം അഞ്ച് ലക്ഷം രൂപ നൽകി

ദുരിതാശ്വാസ നിധിയിലേക്ക് കാടാമ്പുഴ ദേവസ്വം അഞ്ച് ലക്ഷം രൂപ നൽകി

ദുരിതാശ്വാസ നിധിയിലേക്ക് കാടാമ്പുഴ ദേവസ്വം അഞ്ച് ലക്ഷം രൂപ നൽകി

കാടാമ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാടാമ്പുഴ ദേവസ്വം സംഭാവനയായി അഞ്ച് ലക്ഷംരൂപ നൽകി. സംഭാവനത്തുകയുടെ ചെക്ക് മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് ഒ. കെ. വാസു ബോർഡിന്റെ കോഴിക്കോട്ടുള്ള ഓഫീസിൽവെച്ച് ഏറ്റുവാങ്ങി. ദേവസ്വം കമ്മിഷണർ കെ. മുരളി, മെമ്പർമാരായ കൊട്ടറ വാസുദേവൻ, ടി.എൻ. ശിവശങ്കരൻ, എ. പ്രദീപൻ, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
kadampuzha
ദേവസ്വം ജീവനക്കാർ അവരുടെ രണ്ട് ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഇതിന്റെ ചെക്ക് എക്‌സിക്യുട്ടീവ് ഓഫീസർ ടി.സി.ബിജുവിൽനിന്നും കലക്ട്രേറ്റിൽ ദുരിതാശ്വാസനിധി സ്വീകരിക്കുന്ന ഡപ്യൂട്ടി കളക്ടർ ഏറ്റുവാങ്ങി. തിരുനാവായയിലുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയും പലവ്യഞ്ജനസാധനങ്ങളും കാടാമ്പുഴ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ജീവനക്കാർ എത്തിച്ചു കൊടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!