HomeNewsHealthജെ.സി.ഐ വളാഞ്ചേരി ഡന്റൽ ക്യാമ്പ് സംഘടിപ്പിച്ചു

ജെ.സി.ഐ വളാഞ്ചേരി ഡന്റൽ ക്യാമ്പ് സംഘടിപ്പിച്ചു

jci-dental-camp

ജെ.സി.ഐ വളാഞ്ചേരി ഡന്റൽ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരി മഹിളാ വിഭാഗം ജെസ്ററ്റ് സെലിബ്രേഷൻ വീക്കിന്റെ ഭാഗമായി ഡന്റൽ ഹെൽത്ത് അവയർനസ്‌ ക്ലാസും ഡന്റൽ പരിശോദനാ ക്യാമ്പും എ.എൽ.പി.സ്കൂൾ നെടുങ്ങോട്ടൂരിൽ സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് ക്ഷേമകാര്യ കമിറ്റി അംഗവും വളാഞ്ചേരി ജെ.സി.ഐ ജെസ്‌ററ്റ് ചെയർപേഴ്സണുമായ ഫസീല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് അമീൻ.പി.ജെ, വൈസ് പ്രസിണ്ടൻറ് ഡോ: മുഹമ്മദ് ഹാരിസ്.കെ.ടി സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ്, ഈ വിദ്യാലയത്തിലെ അധ്യാപകനും മെമ്പറുമായ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐ.ഡി.എ മലപ്പുറം ജില്ല ബ്രാഞ്ച് പ്രസിഡന്റ് ജെ.സി.മഹേഷ് കെ ജോയ് ഡന്റൽ പരിശോദനാ ക്യാമ്പിന്റെ ഉദ്ഘാടനവും ഡോ: തബഷീർ ക്യാമ്പിന് നേതൃത്വവും നൽകി. 100ൽ പരം രക്ഷിതാക്കളും വിദ്യാർഥികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!