HomeNewsPoliticsജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് നടത്തി

ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് നടത്തി

jawahar-bal-manch-edayur

ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് നടത്തി

എടയൂർ: ശലഭകൂട്ടം 2022 എന്ന പേരിൽ ജവഹർ ബാൽ മഞ്ച് എടയൂർ മണ്ഡലം ഏകദിന ക്യാമ്പ് എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ വച്ച് നടത്തി. പരിപാടി മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയ് നിർവഹിച്ചു. പ്രശ്ന സങ്കീർണമായ ഇന്നത്തെ കാലത്ത് തിരിച്ചറിവ് ഇല്ലാതെ പോകുന്നത് ഒരു പാട് പ്രശ്നങ്ങൾക്ക് വഴി വെക്കുന്നുണ്ട്. പാഠപുസ്തകത്തിലെ അറിവിനപ്പുറം സമൂഹത്തെ പഠിക്കാനും പഠിച്ചവ ജീവിതത്തിൽ പകർത്താനും ഇന്നത്തെ തലമുറ തയ്യാറാവേണ്ടതുണ്ടെന്നും വി.എസ്. ജോയ് അഭിപ്രായപ്പെട്ടു. മോഹൻദാസ് എടയൂർ ആധ്യക്ഷത വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. അനീഷ്, ദേശീയ ഫെലിസിറേറ്റർ ടി. വൈശാഖ്, ബ്ലോക്ക് ചെയർമാൻ ടി.വി ശ്രീകുമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ മിന്നു രാജ്, മണ്ഡലം ചെയർമാൻ മിഥുൻ കൃഷ്ണ, അനുഷ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!