HomeNewsInitiativesReliefപ്രളയ ദുരിതാശ്വാസം; മുസ്ലിം ലീഗ് മാറാക്കര പഞ്ചായത്ത് നടത്തിയ വിഭവ സമാഹരണം ശ്രദ്ധേയമായി

പ്രളയ ദുരിതാശ്വാസം; മുസ്ലിം ലീഗ് മാറാക്കര പഞ്ചായത്ത് നടത്തിയ വിഭവ സമാഹരണം ശ്രദ്ധേയമായി

marakkara-league

പ്രളയ ദുരിതാശ്വാസം; മുസ്ലിം ലീഗ് മാറാക്കര പഞ്ചായത്ത് നടത്തിയ വിഭവ സമാഹരണം ശ്രദ്ധേയമായി

കാടാമ്പുഴ: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ് ലിം ലീഗ് മാറാക്കര പഞ്ചായത്ത്
നടത്തിയ വിഭവ സമാഹരണം ശ്രദ്ധേയമായി.പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും എത്തിക്കുന്നതിനായാണ് വിഭവ സമാഹരണം നടത്തിയത്. വാർഡ് കമ്മിറ്റികൾ, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി എന്നീ ഘടകങ്ങളുടേയും സഹകരണത്തോടെയാണ് ഗൃഹസന്ദർശനം നടത്തിയും ജുമുഅക്ക് ശേഷം ബക്കറ്റ് കലക്ഷനിലൂടെയും വിഭവങ്ങൾ സമാഹരിച്ചത്.
marakkara-league
കാടാമ്പുഴ പാമ്പലത്ത് മുഹമ്മദ് ഹാജി സ്മാരക സൗധത്തിൽ നടന്ന ചടങ്ങ് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വാർഡ് കമ്മിറ്റികളിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ, ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് ബക്കർ ഹാജി കരേക്കാട്, ഭാരവാഹികളായ ടി.പി. കുഞ്ഞുട്ടി ഹാജി, മുസ്തഫ ഹാജി അയനിക്കുന്നൻ, എ.പി. അബ്ദു , റഫീഖ് കല്ലിങ്ങൽ, ഹംസ ചോഴിമoത്തിൽ, ഒ.പി. കുഞ്ഞിമുഹമ്മദ്, ഇബ്രാഹീം കുട്ടി പുല്ലാട്ടിൽ , ജാഫർ എ.പി, ഫൈസൽ പി.കെ, എം.അഹമ്മദ്, ബാവ കാലൊടി, ജുനൈദ് പാമ്പലത്ത്, വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!