HomeNewsMeetingFelicitationചെറു വിരൽ മാത്രം ഉപയോഗിച്ച് ഗാന്ധി ചിത്രം; റെക്കോർഡ് ബുക്കിൽ ഇടം നേടിയ സാലിഹിനെ ആദരിച്ച് വൈക്കത്തൂർ ടൌൺ മുസ്‌ലിം ലീഗ് കമ്മിറ്റി

ചെറു വിരൽ മാത്രം ഉപയോഗിച്ച് ഗാന്ധി ചിത്രം; റെക്കോർഡ് ബുക്കിൽ ഇടം നേടിയ സാലിഹിനെ ആദരിച്ച് വൈക്കത്തൂർ ടൌൺ മുസ്‌ലിം ലീഗ് കമ്മിറ്റി

vaikathoor-league-gandhi

ചെറു വിരൽ മാത്രം ഉപയോഗിച്ച് ഗാന്ധി ചിത്രം; റെക്കോർഡ് ബുക്കിൽ ഇടം നേടിയ സാലിഹിനെ ആദരിച്ച് വൈക്കത്തൂർ ടൌൺ മുസ്‌ലിം ലീഗ് കമ്മിറ്റി

വളാഞ്ചേരി: തന്റെ വലത് ചെറു വിരൽ മാത്രം ഉപയോഗിച്ച് മഹാത്മാ ഗാന്ധിയുടെ ഛായ ചിത്രം വരച്ചു ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കെ.ടി മുഹമ്മദ്‌ സാലിഹിന് ആരരമൊരുക്കി വൈകത്തൂർ മുസ്‌ലിം ലീഗ് കമ്മിറ്റി. വൈക്കത്തൂരിൽ നടന്ന ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ സാലിഹിന് മൊമൻ്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ എം എൽ എയുടെ ചിത്രം വരച്ചത് മുഹമ്മദ്‌ സാലിഹ് അദ്ദേഹത്തിന് കൈമാറി. കെ.പി അസ്‌കർ അലവി, വി.ടി റഫീഖ്, കെ.ടി ഇബ്രാഹിം, എ.പി നിസാർ, എം.പി. മുനീർ, കെ.പി മുർഷിദ് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!